Home-bannerKeralaNewsRECENT POSTS
കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാവ് തുണിക്കടയ്ക്ക് തീയിട്ടു; സംഭവം മലപ്പുറം രണ്ടത്താണിയില്‍
മലപ്പുറം: രണ്ടത്താണിയില്‍ തുണിക്കടയില്‍ കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് കടയ്ക്ക് തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രണ്ടത്താണിയില്‍ ദേശീയപാതയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്ക് തീപിടിച്ചത്.
കടയുടെ താഴത്തെ നിലയില്‍ പിന്‍ഭാഗത്തെ ഭിത്തിതുരന്ന നിലയിലാണ്. ഇതുവഴി അകത്തുകടന്ന മോഷ്ടാവ് കവര്‍ച്ചയ്ക്കു ശേഷം തീയിടുകയായിരിന്നുവെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്റേതാണ് വസ്ത്രസ്ഥാപനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News