Home-bannerKeralaNewsRECENT POSTS
ആലുവയില്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയില്‍ തീപിടിത്തം
കൊച്ചി: ആലുവ എടത്തലയില്‍ സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയില്‍ തീ പിടുത്തം. എടത്തല എരുമത്തലയില്‍ പ്രവര്‍ത്തിക്കുന്ന ചിറയിലാന്‍ സ്റ്റീല്‍ കമ്പനിയിലാണ് ഉച്ചയോടെ തീ പിടുത്തമുണ്ടായത്. കമ്പനിയില്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ബോയിലറിനാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ ആളപായമില്ല.
ആലുവ ഫയര്‍സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൈപ്പുകള്‍ മുറിക്കുന്നതിനായി കത്തിക്കുന്ന കല്‍ക്കരിയില്‍ നിന്നാണ് തീ പടര്‍ന്നത്. സാധാരണ കൂടുതല്‍ അകലത്തില്‍ ഇട്ടാണ് കരി കത്തിക്കാറ്. എന്നാല്‍ ഇന്ന് ഈ അകലം സൂക്ഷിക്കാതിരുന്നതാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News