ആലുവ: നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ അഗ്‌നിബാധ. സബ് ജയില്‍ റോഡില്‍ ലൂര്‍ദ് സെന്ററിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഹാര്‍ഡ്വെയര്‍ കടയിലേക്കുമാണ് തീ പടര്‍ന്നത്. വാട്ടര്‍ ടാങ്കുകള്‍, പൈപ്പുകള്‍, തുണിത്തരങ്ങള്‍ എന്നിവ കത്തിനശിച്ചു.
അമ്പാടി ടെക്‌സ്‌റ്റൈല്‍സിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്നെതെന്ന് കരുതുന്നു. പുലര്‍ച്ചെ 3.30ഓടെ എത്തിയ പാല്‍ വില്പനക്കാരനാണ് സംഭവം ആദ്യം കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കടയുടമകള്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News