Home-bannerNationalNewsRECENT POSTS
നവി മുംബയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ
മുംബൈ: നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം. ഏഴ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News