ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സഫ്താര്ജംഗ് ആശുപത്രിയില്‍ തീപിടിത്തം. ആളപായമില്ല. എന്നാല്‍ നിരവധി പേര്‍ക്കു പൊള്ളലേറ്റെന്നാണു പ്രാഥമിക വിവരം. സഫ്താര്ജംഗ് ആശുപത്രിയിലെ ഐസിയു വിഭാഗത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയെന്നും അമ്പതോളം രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News