Home-bannerKeralaNewsRECENT POSTS
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം; വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സംഭവത്തേത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും പുകയും ദുര്‍ഗന്ധവും നഗരത്തിലേക്ക് വ്യാപിച്ചിരുന്നു. അന്ന് ദിവസങ്ങളോളം പണിപ്പെട്ടാണ് പ്ലാന്റിലെ തീ പൂര്‍ണമായും അണച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News