കെയ്‌റോ: ഈജിപ്തിലെ ഗിസ കോപ്റ്റി പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പത്തിയൊന്നോളം പേര്‍ മരിച്ചു. അപകടത്തില്‍ 50ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി 5000 പേര്‍ ഒത്തുകൂടിയിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പള്ളിയുടെ പ്രവേശന കവാടത്തില്‍ തീ പടര്‍ന്നതോടെ നിരവധി പേര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. ഈ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ താഴെ വീഴുകയായിരുന്നെന്നും പള്ളി വികാരി യാസിര്‍ മുനീര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമനസേന പറഞ്ഞു. 15ഓളം അഗ്‌നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.