Home-bannerKeralaNewsRECENT POSTS
ആലപ്പുഴയില്‍ കയര്‍ഫാക്ടറിയില്‍ വന്‍ തീപിടിത്തം
ആലപ്പുഴ: മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കവലയ്ക്ക് സമീപമുള്ള ട്രാവന്‍കൂര്‍ ബെയ്‌ലേഴ്‌സ് എന്ന ഫാക്ടറിയിലാണ് ഇന്നലെ രാത്രി 8.30ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് പോലീസ് അറിയിച്ചു. ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News