ഹൈദരാബാദ്:കഴിഞ്ഞ ദിവസം അനുപമ പരമേശ്വരന് നേരിട്ട ഒരു ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ നടിയെ പിന്തുണച്ച് തെലുങ്ക് സിനിമയിലെ പല പ്രമുഖരും രംഗത്തെത്തി. ഇത്രയും മോശമായി ഒരു നടിയോട് പെരുമാറാൻ പാടില്ലായിരുന്നു എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.
തില്ലു സ്ക്വയർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അനുപമ പരമേശ്വരൻ. ഷോയിൽ മുഖ്യാതിഥിയായി വന്നത് ജൂനിയർ എൻടിആറും സംവിധായതൻ ത്രിവിക്രം ശ്രീനിവാസും ഒക്കെയാണ്. തന്റെ സിനിമ സ്വീകരിച്ചതിന് നന്ദി അറിയിക്കാൻ വേണ്ടി വേദിയിൽ കയറിയ അനുപമയെ സദസ്സിൽ കൂടി ജൂനിയർ എൻടിആർ ആരാധകർ അപമാനിച്ച് ഇറക്കി വിടുകയായിരുന്നു.
അനുപമ സംസാരിക്കുമ്പോൾ കൂവി വിളിച്ച ജനക്കൂട്ടത്തോട്, രണ്ട് മിനിട്ട് ഞാൻ സംസാരിച്ചോട്ടെ, അതിനുള്ള അവസരം നൽകുമോ എന്ന് അനുപമ ചോദിയ്ക്കുന്നുണ്ട്. അതും തരില്ല എന്ന് പറഞ്ഞപ്പോൾ ഒട്ടും മുഷിപ്പിക്കാതെ ഇറങ്ങിയ അനുവിനെ വീണ്ടും അവതാരിക പിടിച്ചു നിർത്തി. അപ്പോഴും ജനക്കൂട്ടം ശബ്ദം കുറച്ചില്ല, സംസാരിക്കാൻ അവസരം നൽകിയില്ല. ഒരുമിനിട്ട് താൻ സംസാരിച്ചോട്ടെ എന്ന് പറഞ്ഞ്, കൂവിവിളിച്ച ജനക്കൂട്ടത്തോട് അനുപമ നന്ദി പറഞ്ഞു.
നിങ്ങളെ പോലെ തന്നെ ജൂനിയർ എൻടിആർ ഗാരു സംസാരിക്കുന്നത് കേൾക്കാൻ തനിക്കും കാത്തിരിക്കാൻ വയ്യ, അതുകൊണ്ട് ഞാൻ വേദിയിൽ നിന്നിറങ്ങുന്നു എന്ന് പറഞ്ഞ് അനുപമ പെട്ടന്ന് തന്നെ ഇറങ്ങി. ഇത് തീർത്തും മോശമായ സംഭവം ആയിപ്പോയി എന്ന് പറഞ്ഞ് പലരും രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം അത്തരം ഒരു സാഹചര്യത്തെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്ത അനുപമയോഗ് ശരിക്കും ബഹുമാനം തോന്നുന്നു എന്നും ആരാധകർ പറയുന്നു.
ഇങ്ങനെ ഒരു സംഭവം കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. ഇത് അനുപമയുടെ ആഘോഷം ആണ്. അവരുടെ സിനിമ വിജയിച്ചതിന്റെ വിജാഘോഷമാണ് നടന്നത്. അവിടെ ഇത്തരത്തിൽ അനുപമയെ അപമാനിച്ചത് ഒട്ടും ശരിയായില്ല അന്ന വിമർശനമാണ് ഉയരുന്നത്.