23.8 C
Kottayam
Saturday, September 28, 2024

വിജയ് പ്രചോദനം; നടി തൃഷ രാഷ്ട്രീയത്തിലേക്ക് ?

Must read

ചെന്നൈ: ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രം​ഗത്തേക്ക് വരിക. ദേശീയ പാർട്ടിയായ കോൺ​ഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വാർത്തയോട് താരം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല. ജനസേവന‍ത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള മുൻനിര നടിയാണ് തൃഷ.  നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആദ്യം കോൺ​ഗ്രസിൽ ചേർന്ന ഖുശ്ബു പിന്നീ‌ട് ബിജെപിയിലേക്ക് മാറി. 

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം വൻതാരനിര‌യോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവർക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ തൃഷയുടെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

അരവിന്ദ് സ്വാമിക്കൊപ്പം സതുരം​ഗ വേട്ടൈ 2, അരുൺ വസീ​ഗരൻ സംവിധാനം ചെയ്യുന്ന ദ റോഡ്,  മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ. വലിമൈയും നേര്‍കൊണ്ട പാര്‍വൈയുമൊക്കെ ഒരുക്കിയ സംവിധായകന്‍ എച്ച് വിനോദിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു 2014ല്‍ പുറത്തെത്തിയ സതുരംഗ വേട്ട. വിനോദിന്‍റെ തന്നെ രചനയില്‍ നവാഗത സംവിധായകനായ എന്‍ വി നിര്‍മ്മല്‍ കുമാറിന്‍റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രണ്ടാംഭാഗമായ സതുരംഗ വേട്ട. പലകാരണങ്ങളാൽ റിലീസ് നീണ്ടുപോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week