EntertainmentKeralaNews
ഇന്ന് സിനിമാ ബന്ദ്,പ്രദര്‍ശനവും ചിത്രീകരണവും മുടങ്ങും
തിരുവനന്തപുരം :സിനിമാ മേഖലയില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു.വിതരണക്കാരുടെ സംഘടന പ്രഖ്യാപിച്ച സമരത്തെ നിര്‍മ്മാതാക്കളുടെയും സാങ്കേതിക വിദഗ്ദര്‍ അടക്കമുള്ളവരുടെ സംഘടനകള്‍ പിന്തുണയ്ക്കുന്നു.
സിനിമാ ചിത്രീകരണം, വിതരണം, പ്രദര്‍ശനം എന്നീ മേഖലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. കെഎസ്എഫ്ഡിസിയുടെ തിയറ്ററുകളോടും സമരത്തില്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളും സമരത്തില്‍ പെങ്കടുക്കും.
സിനിമാ ടിക്കറ്റില്‍ ജിഎസ്ടിക്ക് പുറമെ അഞ്ച് ശതമാനം വിനോദ നികുതിയും അതിന് ജിഎസ്ടിയും ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയാണ് പ്രതിഷേധം. നടപടി തിരുത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News