പരീക്ഷയെഴുതാനാകില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് ഉമ്മിന് സ്വദേശിയായ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബീന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പരീക്ഷ ഫീസ് അടക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബീന ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കെ എസ് രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വന്തം അനുഭവ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം.
അനാഥമന്ദിരത്തില്‍ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാന്‍ രാത്രിയില്‍ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്‌ളീനിംഗിനുപോയ ഒരാളുണ്ട്.
ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡര്‍ വിറ്റുനടന്നും അഭിമാനത്തോടെ പൂര്‍ത്തിയാക്കിയ അയാളിപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്…
ദേ, അയാള് ഞാനാണ്, ആവര്‍ത്തിച്ചു പറയട്ടെ,യുവാക്കളേ നിങ്ങളീ ജീവിതത്തോട് നീതി പുലര്‍ത്തുക,സ്വന്തം തോളില്‍ പിടിച്ച് എഴുന്നേറ്റ് നടക്കാന്‍ ശീലിക്കുക.
*കുറിപ്പ്:ഒരു ഭീകരമാന്യനായും മാതൃകാ പുരുഷുവായും തെറ്റിദ്ധരിക്കരുതെന്ന് മുന്നറിയിപ്പ്.