CrimeNews

മരുമകളെ 56കാരന്‍ പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ വെടിവെച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മരുമകളെ 56കാരന്‍ ക്രൂരപീഡനത്തിനിരയാക്കി. ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി. ബറേലിയിലെ മൊറാദാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നവംബര്‍ 25നാണ് പീഡനം നടക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മരുമകളെ ഭര്‍തൃപിതാവ് പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പീഡന വിവരം യുവതി ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് അച്ഛനെ ചോദ്യം ചെയ്യുന്നതിനിടെ കുടുംബത്തിലെ ഇളയ മകന്‍ അച്ഛനൊപ്പം ചേര്‍ന്നു. തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛന്‍ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അച്ഛന്‍ സെക്യൂരിറ്റി ഏജന്‍സിയിലാണ് ജോലി ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker