CrimeNationalNewsRECENT POSTS
ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം
ജെയ്പുര്‍: രാജസ്ഥാനില്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം തടവ് വിധിച്ച് ജാല്‍വാറിലെ പ്രത്യേക പോസ്‌കോ കോടതി. പ്രതി 70,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ജാല്‍വാര്‍ സ്വദേശിയായ മുഹമ്മദ് റയീസിനെയാണ് കോടതി ശിക്ഷിച്ചത്.
2017 ഡിസംബറില്‍ ആണ് ശിശുക്ഷേമ സമിതി കുട്ടിയെ രക്ഷപെടുത്തുന്നത്. കൗണ്‍സലിംഗില്‍ പിതാവില്‍ നിന്ന് തുടര്‍ച്ചയായി ലൈംഗീക പീഡനം ഏല്‍ക്കേണ്ടിവന്ന അനുഭവം പെണ്‍കുട്ടി തുറന്ന് പറഞ്ഞു. അങ്കനവാടി അധ്യാപികയോടാണ് കുട്ടി ആദ്യം ദുരനുഭവം പങ്കുവച്ചത്. ഇവര്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട് പിതാവാണ് കുട്ടിയെ സംരക്ഷിച്ചുപോന്നത്. കേസില്‍ 26 സാക്ഷികളെ വിസ്തരിച്ച കോടതി 51 രേഖകളും പരിശോധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News