കർഷക കരട് നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്രസർക്കാരിന്റെ ചർച്ച ഇന്ന് വീണ്ടും നടക്കും. ചൊവ്വാഴ്ച ഭാരത് ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ ദില്ലി ചലോ മാർച്ച് പത്താംദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്രസർക്കാർ കർഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടത്തുന്നത്. പ്രാദേശിക നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ, താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ മൂന്ന് നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News