KeralaNews

പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കോട്ടയം∙ ആദ്യകാല കലാകാരിയും നൃത്ത അധ്യാപികയും നർത്തകിയുമായ ഭവാനി ചെല്ലപ്പൻ (98)അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച.

ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ൽ ആരംഭിച്ച ‘ഭാരതീയ നൃത്ത കലാലയത്തിൽ’ സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർഥികളാണ് പഠിച്ചിറങ്ങിയത്. 

ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്പെഷൽ ക്ലാസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകൾ നയിക്കുന്നത്. കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങൾക്കു തിരുവിതാംകൂർ മഹാരാജാവിൽനിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button