പ്രശസ്ത കന്നഡ നടൻ സത്യജിത് അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ നേരത്തെ മുറിച്ച് മാറ്റപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംസ്കാരം
സിനിമയിലെത്തുന്നതിന് മുമ്പ് ബസ് ഡ്രൈവർ ആയിരുന്ന സത്യജിത്ത് നാടകങ്ങളിലും സജീവമായിരുന്നു. സിനിമയിലെത്തിയതോടെയാണ് സയീദ് നിസാമുദ്ദീൻ എന്ന പേര് മാറ്റി സത്യജിത്ത് എന്ന പേര് സ്വീകരിക്കുന്നത്.
1986 മുതൽ സിനിമയിൽ സജീവമാണ് സത്യജിത്ത്. വില്ലൻ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധേയനായ സത്യജിത്ത് 600 ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പ്രിയങ്ക ഉപേന്ദ്രയുടെ സെക്കൻഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം.
പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് ആരോപിച്ച് സത്യജിത്തിനെതിരേ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മകൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. ഈ ആരോപണങ്ങളെ അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.