ലാഹോര്‍:പല തരത്തിലുള്ള പ്രണയങ്ങള്‍ ലോകം കണ്ടിട്ടുണ്ട്.എന്നാല്‍‘കാറിന്റെ ഗിയർ മാറ്റുന്ന രീതി കണ്ട് പ്രണയം തോന്നുക’– വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ അത്തരമൊരു പ്രണയകഥ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാക്കിസ്ഥാനിലാണ് ഈ വ്യത്യസ്തമായ പ്രണയം. 21 കാരൻ ഫര്‍ഹാനും 17 കാരി ഖദീജയുമാണ് പ്രണയികൾ.
ഖദീജയുടെ വീട്ടിലെ ഡ്രൈവറാണ് ഫർഹാൻ. ഖദീജയെ ഡ്രൈവിങ് പഠിപ്പിച്ചതും ഫർഹാനാണ്. അപ്പോൾ ഫർഹാൻ ഗിയർ മാറ്റുന്ന ‘സ്റ്റൈൽ’ ഖദീജയെ ആകർഷിച്ചു. ഇതു പിന്നീട് പ്രണയമായി വളർന്നു. ‘അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍ നല്ല രസമാണ്. ഗിയർ മാറ്റുന്നതു കാണുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ കോർത്തു പിടിക്കാൻ തോന്നുമായിരുന്നു. ഇതെല്ലാം പ്രണയത്തിലേക്ക് നയിച്ചെന്ന് ഡെയ്‌ലി പാക്കിസ്ഥാനു നൽകിയ അഭിമുഖത്തിൽ ഖദീജ പറഞ്ഞു.