ചെന്നൈ: തമിഴ് നടന് അജിത്തിന്റെ വീട്ടില്‍ ബോംബ് വച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്നാട് പോലീസ് കണ്ട്രോള് റൂമിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്.
തൊട്ടുപിന്നാലെ പോലീസ് അജിത്തിന്റെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. 24 മണിക്കൂറിനകം പോലീസ് ഫോണ്‍കോളിന്റെ ഉറവിടം കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News