മഞ്ജുവിനോട് ഡിവോഴ്‌സ് ആവശ്യപ്പെട്ടെന്ന വാര്‍ത്ത; പ്രതികരണവുമായി ഭര്‍ത്താവ് സുനിച്ചന്‍
മോഹന്‍ലാല്‍ അവതാരകനായെത്തി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയുന്ന ഏറെ ആരാധകരുള്ള പരിപാടിയാണ് ബിഗ്‌ബോസ്. ഷോയിലെ മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. അവരെ കുറിച്ച് നിരവധി വ്യാജവാര്‍ത്തകളും വരാറുണ്ട്. ഇപ്പോഴിതാ ബിഗ്‌ബോസ് താരം മഞ്ജുവിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് വൈറലാകുന്നത്. ഭര്‍ത്താവും കുടുംബവും ഡിവോഴ്‌സ് ആവശ്യപ്പെട്ടു എന്നാണ് ആ വാര്‍ത്ത. എന്നാല്‍ അതിനെതിരെ പ്രതികരിക്കുകയാണ് ഭര്‍ത്താവ് സുനിച്ചന്‍. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ടെന്നും അതില്‍ സത്യം ഇല്ലെന്നും സുനിച്ചന്‍ പറയുന്നു.
ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്‌സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു. ഞാന്‍ അത് ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള്‍ ബിഗ് ബോസില്‍ പോയത്. ഞാനും എല്ലാരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പിന്നെ അവള്‍ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം” എന്നും ലൈവിലൂടെ സുനിച്ചന്‍ വ്യക്തമാക്കി.