ആലപ്പുഴ: (Alappuzha) ചാത്തനാട് (Chathanadu) സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് (Explosion) യുവാവ് മരിച്ചു. അരുണ്‍ കുമാര്‍ (Arun Kumar) എന്ന ലേഖകണ്ണന്‍ (30) ആണ് മരിച്ചത്.ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കണ്ണന്‍ എന്ന് പൊലീസ് പറയുന്നു.
ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയന്‍ പറമ്പിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്നതിന്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട കണ്ണന്‍ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു.ഇതിന്റെ പിന്‍തുടര്‍ച്ചയാണ് ആക്രമണം.അരുണ്‍ കുമാറിനെ അന്വേഷിച്ച് ഒരു സംഘം വീടിനടുത്തുള്ള കിളിയന്‍ പറമ്പിലെ വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയില്‍ അരുണിന്റെ തന്നെ കയ്യില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നാടന്‍ ബോബാണ് എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷം നടക്കുന്ന മേഖലയായതിനാല്‍ തന്നെ അക്രമണം നടന്ന ശേഷം പൊലിസ് എത്തിയ ശേഷം ആണ് ആളുകള്‍ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിന്റെ കൂട്ടാളികള്‍ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. പകപോക്കലിന്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു. 2019 ല്‍ പോള്‍ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുണ്‍കുമാര്‍.