കൊച്ചി: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ട ടിവി ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ അധ്യക്ഷന്‍ കൃഷ്ണദാസ് ആണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6.30 വരെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം ഇറക്കിയിരുന്നു.
എന്നാല്‍ കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ വൈകുന്നേരം 6.15ന് എക്സിറ്റ് പോള്‍ ഫലം പുറത്തുവിടാന്‍ ആരംഭിക്കുകയും 6.30 നുള്ളില്‍ കോന്നി നിയോജകമണ്ഡലത്തിലെ ഫലം പുറത്തു വിടുകയും ചെയ്തിരുന്നു. കേരളത്തിലെ കനത്ത മഴ കാരണം പല ബൂത്തുകളിലും 7.30 വരെ പോളിംഗ് നടന്നിരുന്നു. 6.30 ന് മുമ്പ് ഫലം പുറത്തു വിടുക വഴി വോട്ട് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന വോട്ടര്‍മാരെ സ്വാധീനിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയും ചെയ്തു എന്നാണ് പരാതി. ആരോപണം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചാനല്‍ അധികൃതര്‍ നടത്തിയിരിക്കുന്നത് എന്ന് ശ്രീ.കൃഷ്ണദാസ് പറഞ്ഞു.