ന്യൂഡല്‍ഹി: പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് വിവിധ സര്‍വേകള്‍. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും, കര്‍ഷക സമരവുമെല്ലാം ചേര്‍ന്ന് കലുഷിതമാണ് ഇത്തവണത്തെ പഞ്ചാബിലെ രാഷ്ട്രീയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം കൈവിട്ടെങ്കിലും കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുമെന്നാണ് ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് നാല് മുതല്‍ 5 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് സീറ്റുകള്‍ കുറവാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് വന്‍ നേട്ടമാണ്.
അതേസമയം എന്‍ഡിഎ ഒന്ന് മുതല്‍ രണ്ട് സീറ്റുകള്‍ വരെയേ പരമാവധി നേടൂ. ശിരോമണി അകാലിദള്‍ പരമാവധി ഒരു സീറ്റ് നേടിയേക്കാം. അതേസമയം ആംആദ്മി പാര്‍ട്ടി അടക്കമുള്ള മറ്റുള്ളവര്‍ നാല് മുതല്‍ ആറ് സീറ്റുകള്‍ വരെ നേടാം. ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വേയിലും മുന്നേറ്റം കോണ്‍ഗ്രസിനാണ് പ്രവചിക്കുന്നത്.
നാല് മുതല്‍ ആറ് സീറ്റുകള്‍ വരെയാണ് ഈ സര്‍വേയിലും കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപി പക്ഷേ രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടിവി സര്‍വേ പ്രവചിക്കുന്നു. അകാലിദള്‍ സഖ്യമില്ലാതെയാണ് ബിജെപി ഇവിടെ മത്സരി്ച്ചത്. അകാലിദള്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടും. മറ്റുള്ള 2-4 സീറ്റുകള്‍ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു.
ജന്‍കീ ബാത്ത് സര്‍വേയില്‍ ആംആദ്മി പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ പഞ്ചാബില്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് പാര്‍ട്ടി ബാധിച്ചില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ആറ് മുതല്‍ നാല് സീറ്റുകള്‍ വരെയാണ് എഎപിക്ക് ജന്‍കീ ബാത്ത് സര്‍വേ ലഭിക്കുമെന്ന് പറയുന്നത്.
കഴിഞ്ഞ തവണത്തേക്കാളും പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബിജെപി രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെയാണ് നേടുകയെന്നും സര്‍വേ പറയുന്നു. അതേസമയം ശിരോമണി അകാലിദളിന് ഒരു സീറ്റ് ലഭിക്കുമെന്നും ജന്‍കീ ബാത്ത് സര്‍വേ പറയുന്നു.
ന്യൂസ് നാഷന്‍ സര്‍വേയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ന്യൂസ് നാഷന്‍ പ്രവചിക്കുന്നു. അതേസമയം ആംആദ്മി പാര്‍ട്ടി നാലും ബിജെപി രണ്ട് സീറ്റും നേടും. അകാലിദള്‍ അക്കൗണ്ട് തുറക്കില്ലെന്നും ന്യൂസ് നാഷന്‍ സര്‍വേ പറയുന്നു. അതേസമയം റിപബ്ലിക്ക് ഭാരത്-മാട്രിസ് എക്‌സിറ്റ് പോളില്‍ ആംആദ്മി പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും പറയുന്നു.
എഎപി മൂന്ന് മുതല്‍ ആറ് സീറ്റുകള്‍ വരെയാണ് നേടുക. കോണ്‍ഗ്രസ് പരമാവധി മൂന്ന് സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപി പരമാവധി രണ്ട് സീറ്റുകള്‍ അകാലിദള്‍ ഒന്ന് മുതല്‍ നാല് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു. റിപബ്ലിക്ക് ടിവി-പി മാര്‍ക്ക് സര്‍വേയില്‍ ആംആദ്മി പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എഎപി നാല് സീറ്റുകള്‍ നേടും. അകാലിദള്‍ മൂന്നും കോണ്‍ഗ്രസും ബിജെപിയും രണ്ട് സീറ്റുകള്‍ വരെയും നേടുമെന്നും സര്‍വേയില്‍ പ്രവചനമുണ്ട്.