32.6 C
Kottayam
Sunday, November 17, 2024
test1
test1

രാജസ്ഥാനില്‍ ബിജെപി, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്: എക്സിറ്റ് പോള്‍ പ്രവചനം

Must read

ന്യൂഡൽഹി:മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.

രാജസ്ഥാനില്‍ ബിജെപിയും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും അധികാരം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. തെലങ്കാനയില്‍ കോണ്‍ഗ്രസിനാണ് മുൻതൂക്കം പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ ബിജെപി അധികാരം പിടിക്കുമെന്നാണ് ടൈംസ് നൗ, സിഎന്‍എന്‍ ന്യൂസ് 18 എക്‌സിറ്റ് പോളില്‍ പറയുന്നത്. ടൈംസ് നൗ സര്‍വേ പ്രകാരം ബിജെപി 115 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 65ല്‍ ഒതുങ്ങും. സിഎന്‍എന്‍ ന്യൂസ് 18 പ്രവചിക്കുന്നത് ബിജെപി 119 സീറ്റു വരെ നേടും എന്നാണ്. കോണ്‍ഗ്രസ് 74 സീറ്റും പിടിക്കും. എന്നാല്‍ ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റ് വരെ നേടും. 80 മുതല്‍ 100 വരെ സീറ്റാകും ബിജെപിക്ക് ലഭിക്കുക.

മധ്യപ്രദേശില്‍ ബിജെപി വിജയിക്കും എന്നാണ് റിപ്പബ്ലിക്, ന്യൂസ് 18 എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. 130 വരെ സീറ്റാണ് ബിജെപിക്ക് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 107 സീറ്റ് വരെ നേടും. ന്യൂസ് 24 ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചനപ്രകാരം ബിജെപി വമ്പന്‍ വിജയം നേടുമെന്നാണ് പ്രവചനം. 151 സീറ്റ് ബിജെപി നേടുമ്പോള്‍ കോണ്‍ഗ്രസ് 74ല്‍ ഒതുങ്ങും.

ഛത്തീസ്ഗഡ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പറയുന്നത്. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസ് 50 സീറ്റ് വരെ നേടും. ബിജെപിക്ക് പരമാവധി 46 സീറ്റ് വരെ ലഭിക്കും. എബിപി ന്യൂസ് സിവോട്ടര്‍ 53 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 48 സീറ്റ് ലഭിക്കും. 52 സീറ്റ് വരെ തോണ്‍ഗ്രസ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി പറയുന്നത്. ബിജെപിക്ക് 42 വരെ സീറ്റ് ലഭിക്കും.

ഇന്ത്യ ടിവി- സിഎന്‍എക്‌സ് പ്രവചന പ്രകാരം തെലുങ്കാന കൽ കോണ്‍ഗ്രസ് 79 സീറ്റ് നേടി അധികാരം നേടും. ബിആര്‍എസ് ആയിരിക്കും കോണ്‍ഗ്രസിന് എതിരാളിയാവുക. ജന്‍ കിബാത്, റിപ്പബ്ലിക് ടി ഉള്‍പ്പടെയുള്ള പ്രവചനങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കാര്യമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിക്കില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നുണ്ട്.

മിസോറാമില്‍ എംഎല്‍എഫും സോറവും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് പ്രവചനം. എബിപി ന്യൂസ് സി വോട്ടര്‍ പ്രവചന പ്രാകാരം എംഎന്‍എഫ് 21 വരെ സീറ്റ് നേടും. സോറം 18 വരെ സീറ്റ് ലഭിക്കും. ഇന്ത്യ ടിവി- സിഎന്‍എക്‌സ് പ്രവചന പ്രകാരം ഇരുപാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ല. 25 വരെ സീറ്റ് നേടി സോറം അധികാരം പിടിക്കുമെന്നാണ് ജന്‍ കി ബാത് പ്രവചനം. കോണ്‍ഗ്രസിന് 13 സീറ്റ് വരെ എക്‌സിറ്റ് പോളില്‍ പ്രവചിക്കുന്നുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് വരെ മാത്രമാകും ലഭിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഹകരണരംഗത്തിന് നൽകിവരുന്ന പിന്തുണ പിൻവലിക്കും,നിക്ഷേപങ്ങൾ തുടരുന്ന കാര്യം ആലോചിക്കും; മുന്നറിയിപ്പുമായി വി.ഡി.സതീശൻ

കൊച്ചി: സംസ്ഥാനത്തെ സഹകരണരംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍...

തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍...

Kuruva gang🎙️ ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം, സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; കുറുവാ സംഘാംഗത്തെ പിടികൂടിയപ്പോള്‍ സംഭവിച്ചത്‌

കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന...

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ്...

‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’ രൂക്ഷ വിമർശനവുമായി യുവാവ്

ഒട്ടാവ് : ഇന്ത്യക്കാർക്കെതിരെ രൂക്ഷവിമർശനവുമായി കാനഡക്കാരന്റെ വീഡിയോ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.