സ്വന്തം ജനനേന്ദ്രിയം മറ്റുള്ളവരുടെ മുന്നില്‍, പ്രത്യേകിച്ചും അപരിചിതരായ സ്ത്രീകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു ലൈംഗീക ഉത്തേജനം നേടാന്‍ ഉള്ള പ്രവണതയാണ് എക്സിബിഷനിസം അഥവാ പ്രദര്‍ശനോല്‍സുകത.
എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍ ?
നിരന്തരമായി, ചുരുങ്ങിയത് 6 മാസങ്ങളോളമായി സ്വന്തം ലൈംഗീക അവയവം മറ്റുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കുക.
ഇത് അപരിചിതര്‍ക്ക് നേരെയും അനുവാദമില്ലാത്തവര്‍ക്ക് നേരെയും ആവുക. സ്പര്‍ശനമോ ലൈംഗീക ബന്ധത്തിന് ക്ഷണിക്കലോ ഇല്ലാതിരിക്കുക. സാധാരണയായി ഇവരില്‍ ചിലര്‍ പ്രദര്‍ശനത്തിന് ശേഷം സ്വയംഭോഗം നടത്താറുണ്ട്. ഇത് കൊണ്ട് ആളുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്ലേശം അനുഭവിക്കുക.
ആരിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത് ?
സാധാരണയായി 20നും 30നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ് പ്രദര്‍ഷനോല്‍സുകത കൂടുതലയി കണ്ടു വരുന്നത്. എങ്കിലും പ്രായം ചെന്നവരിലും ഈ പ്രവണത കാണാറുണ്ട്. 2-4 ശതമാനം വരെ ആളുകള്‍ക്ക് ഈ പ്രശനം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
എന്തൊക്കെയാണ് കാരണങ്ങള്‍ ?
കുട്ടിക്കാലത്തുണ്ടായ ലൈംഗീകവും വൈകാരികവുമായ ചൂഷണങ്ങള്‍, മദ്യപാനാസക്തി, ആന്റി സോഷ്യല്‍ പെര്‍സണലിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയവ ഉള്ളവരിലാണ് എക്സിബിഷനിസം കൂടുതലായി കാണപ്പെടുന്നത്.
ദാമ്ബത്യ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉള്ള സമയങ്ങളില്‍ ഈ ലക്ഷണങ്ങള്‍ ഇവരില്‍ കൂടുതലാവാറുണ്ട്. പുരുഷന്മാരായ എക്സിബിഷനിസ്റ്റുകള്‍ ചിലര്‍ ഇമ്ബോട്ടെന്റ്(ലൈംഗിക ജഡത) ഉള്ളവരായിരിക്കും. ഇവര്‍ക്ക് തങ്ങളുടെ ലൈംഗീകമായ കഴിവ് കേടുകളെ കുറിച്ചു അതിയായ അപകര്‍ഷ ബോധമുണ്ടാവും. അത് അവരുടെ കുടുംബ-ലൈംഗീക ജീവിതം സന്തുഷ്ടമല്ലാതെ ആക്കാറുണ്ട്. കാണുന്നവരില്‍ ഉണ്ടാവുന്ന ഞെട്ടലും, അത്ഭുതവും, ഭയവും ഇവരില്‍ ഈ പ്രവണതക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഇതിന്റെ ചികിത്സ ?
എക്സിബിഷനിസം ഉള്ളവരില്‍ വലിയൊരു ശതമാനവും സ്വയം ചികത്സക്കായി മുന്നോട്ട് വരാറില്ല. പിടിക്കപ്പെടുമ്ബോഴും അധികാരികള്‍ നിര്‍ബന്ധിക്കുമ്ബോഴുമാണ് ഇവര്‍ ചികിത്സക്ക് മുന്നോട്ട് വരുന്നത്. സൈക്കോതെറാപിയും മരുന്നുകളും ഇതിന്റെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. സൈക്കോതെറാപ്പിയില്‍ കോഗ്നിറ്റീവ് ബിഹവിയറല്‍ തെറാപ്പി, എമ്ബതി ട്രെയിനിങ്, കോപിങ് സ്കില്‍ ട്രെയിനിങ്, റിലാക്‌സ്സേഷന്‍ ട്രെയിനിങ് എന്നിവ വളരെ ഫലപ്രദമായി കാണാറുണ്ട്. പെട്ടന്നുള്ള ഉള്‍പ്രേരണയെ നിയന്ത്രിക്കാനുള്ള ട്രൈനിങ്ങും കൊടുക്കാറുണ്ട്.മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ട് ലൈംഗീക ഹോര്‍മോണുകള്‍ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ എക്സിബിഷനിസത്തിന്റെ ലക്ഷണങ്ങള്‍ കുറയുന്നതായി കണ്ടിട്ടുണ്ട്. വിഷാദം, മൂഡ് ഡിസോര്‍ഡര്‍ എന്നിവക്കുള്ള മരുന്നുകളും ലൈംഗീക ആസക്തി കുറക്കാന്‍ സഹായിക്കും.