വെംബ്ലിയില്‍ അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകര്‍; ഇറ്റാലിയന്‍ ആരാധകരെ മര്‍ദിച്ചു, ദേശീയ പതാകയെ അപമാനിച്ചു
വെംബ്ലി: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിലും അഴിഞ്ഞാടി ഇംഗ്ലണ്ട് ആരാധകർ. ഫൈനലിന്റെ തുടക്കത്തിൽ ഇറ്റലിയുടെ ദേശീയഗാനം ആലപിച്ചപ്പോൾ കൂവിയാർത്ത ഇംഗ്ലീഷ് ആരാധകർ പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിക്ക് ശേഷം ഇറ്റാലിയൻ ആരാധകരെ മർദിക്കുകയും ചെയ്തു. പരാജയം അംഗീകരിക്കാത്ത ആരാധകർ വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് ഇറ്റാലിയൻ ആരാധകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.
ഇറ്റലിയുടെ ദേശീയ പതാകയേയും ഇംഗ്ലീഷ് ആരാധകർ അപമാനിച്ചു. പതാക കത്തിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഒരു ആരാധകൻ അതിൽ തുടർച്ചയായി തുപ്പി. ചിലർ പതാകയിൽ ചവിട്ടി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെ ഇംഗ്ലീഷ് ആരാധകർക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
https://twitter.com/nasawali_phame/status/1414381099858399234?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414381099858399234%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fspecials%2Fuefa-euro-2020%2Feuro-2020-english-fans-attack-italians-outside-wembley-1.5823631
നേരത്തെ ഡെൻമാർക്കിനെതിരായ സെമി ഫൈനലിലും ഇംഗ്ലീഷ് ആരാധകർ ഗാലറിയിൽ അഴിഞ്ഞാടിയിരുന്നു. സെമിയിൽ ഹാരി കെയ്ൻ പെനാൽറ്റിയെടുക്കുന്നതിന് തൊട്ടുമുമ്പ് ഡാനിഷ ഗോൾകീപ്പർ കാസ്പർ ഷ്മൈക്കലിന്റെ മുഖത്ത് ആരാധകർ ലേസർ രശ്മികൾ പതിപ്പിച്ചു. ഡെൻമാർക്കിന്റെ ദേശീയ ഗാനം ആലപിക്കുമ്പോൾ കൂവുകയും ചെയ്തു. തുടർന്ന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ജർമനിക്കെതിരായ പ്രീ ക്വാർട്ടറിലും ഇംഗ്ലീഷ് കാണികൾ ജർമൻ ദേശീയ ഗാനം ആലപിച്ചപ്പോൾ കൂവിയാർത്തിരുന്നു.