കോട്ടയം:ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാല നഷ്ടപ്പെട്ടത് ബോർഡിനെ അറിയിക്കാത്തതിനാണ് നടപടി. കമ്മീഷണർ എസ് അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റൻറ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി.
ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. വിശദീകരണം കിട്ടിയ ശേഷം വകുപ്പ് തല നടപടിയിലേക്ക് കടക്കും.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്
വിശദീകരണത്തിനു ശേഷം വകുപ്പ്തല നടപടി സ്വീകരിക്കും. ജൂലൈയിൽ പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് രുദ്രാക്ഷ മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.മുത്തുകൾ അടർന്നുപോയതാണെന്ന പറഞ്ഞ് സംഭവം ലഘൂകരിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം
ഒരു മാസത്തിനുശേഷം വാർത്ത പുറത്തു വന്ന ഘട്ടത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പോലും മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിൽ നിലവിലുള്ള 72 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല പൊലീസ് പ്രാഥമിക പരിശോധന നടത്തും. മാലയുടെ പഴക്കവും മറ്റുമാണ് ആദ്യം പരിശോധിക്കുക. കൂടുതൽ പരിശോധന ആവശ്യമെങ്കിൽ മാല കസ്റ്റഡിയിലെടുക്കും.