കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്തുമസിന് തുറക്കില്ല. സമാധാന അന്തരീക്ഷം ഉണ്ടാകുന്നത് വരെ തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ. ക്രിസ്തുമസ് ദിനത്തിൽ പള്ളി തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒരു വർഷത്തിലധികമായി പള്ളി അടഞ്ഞ് കിടക്കുകയാണ്. ബസലിക്ക് അഡ്മിനിസ്ട്രേറ്റർ ഫാ. ആൻ്റണി പൂതവേലിൻ്റേതാണ് തീരുമാനം. സമാധാന അന്തരീക്ഷമുണ്ടാകാതെ ബസലിക്ക തുറക്കില്ലെന്നാണ് തീരുമാനം. കുർബാന സംബന്ധിച്ച തർക്കം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന തർക്കത്തിൽ വത്തിക്കാനെ വെല്ലുവിളിച്ച് വിമത വിഭാഗം വൈദികർ രംഗത്ത് വന്നിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഒരു തവണ മാത്രം വത്തിക്കാൻ ആവശ്യപ്പെടുന്ന ഏകീകൃത കുർബാന അർപ്പിച്ചാൽ മതി എന്നായിരുന്നു വിമത വിഭാഗം വൈദികരുടെ തീരുമാനം.
ക്രിസ്തുമസ് ദിനത്തിലെ മറ്റു കുർബാനകൾ ജനാഭിമുഖ കുർബാന അർപ്പിക്കാനും ഒരു കുർബാന മാത്രം ഏകീകൃത കുർബാന അർപ്പിക്കാനുമാണ് എറണാകുളം അങ്കമാലി രൂപതയിലെ വിമത വൈദികരുടെ തീരുമാനം. ക്രിസ്തുമസ് ദിനം മുതൽ മാർപ്പാപ്പ ആഹ്വാനം ചെയ്തതും സിനഡ് അംഗീകരിച്ചതുമായ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ബോസ്കോ പുത്തൂർ ഇന്നലെ സർക്കുലർ ഇറക്കിയതിന് പിന്നാലെയായിരുന്നു വിമത വിഭാഗം വൈദികരുടെ തീരുമാനം.
ഏകീകൃത കുർബാന ക്രമം ഡിസംബർ 25 ന് നിലവിൽ വരുമെന്ന് വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാർപാപ്പയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ പ്രധിഷേധം ഉയർ ഘട്ടത്തിൽ ഏകീകൃത കുർബാന തർക്കത്തിൽ വത്തിക്കാൻ പ്രതിനിധി സിറിൽ വാസൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഒന്നുകിൽ മാർപാപ്പയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുക അതല്ലെങ്കിൽ സിറോ മലബാർ സഭയ്ക്ക് പുറത്തേക്ക് പോകുക എന്നസന്ദേശമായിരുന്നു വത്തിക്കാൻ പ്രതിനിധി നൽകിയത്.
കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ക്രിസ്തുമസ് ദിനത്തിലായിരുന്നു ബസിലിക്ക അടച്ചിട്ടത്. പൂതുവേലിലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതും തര്‍ക്കത്തിന് വഴിവെച്ചിരുന്നു. സിനഡ് നിര്‍ദ്ദേശപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കാന്‍ ആന്റണി പൂതവേലിൽ ശ്രമിച്ചതിനെ വിശ്വാസികൾ തടഞ്ഞിരുന്നു.
പിന്നീട് ജൂലൈ 4ന് ബസിലിക്ക വികാരിയായി നിയോഗിതനായ ആന്റണി പൂതവേലിലിന് വിശ്വാസികള്‍ പള്ളിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു ആന്റണി പൂതവേലിൽ വികാരിയുടെ ചുമതല ഏറ്റെടുത്തത്.