23.8 C
Kottayam
Saturday, October 19, 2024

മുഴുവൻ തെറ്റുകളും എന്റെ ഭാഗത്ത്; വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് വിജയ് യേശുദാസ്

Must read

എറണാകുളം: വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. മാതാപിതാക്കളെ പറഞ്ഞുമനസിലാക്കാൻ സമയമാവശ്യമാണ്. മക്കൾ എല്ലാ തീരുമാനത്തിലും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും വിജയ് പറയുന്നു. ദർശനയാണ് വിജയ്‌യുടെ മുൻഭാര്യ. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിജയ്‌യുടെ തുറന്നുപറച്ചിൽ.

‘എന്റെയും ദർശനയുടെയും ഭാഗത്ത് നിന്നും നല്ല സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോവുന്നത്. എന്നാൽ, മാതാപിതാക്കൾ ഇങ്ങനെയുള്ള കാര്യങ്ങൾ പൂർണമായും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതിന് അതിന്റേതായ സമയം ആവശ്യമാണ്. എന്തൊക്കെയായാലും അവരെ സംബന്ധിച്ച് ഇതെല്ലാം അൽപ്പം സങ്കടകരമായ കാര്യമാണ്. എത്ര വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞാലും ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടി വയ്ക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് സോഷ്യൽ മീഡിയ കൂടിയുള്ള സമയത്ത്. ഇതിനെ കുറിച്ച് അധികം ഞാനെവിടെയും സംസാരിച്ചിട്ടില്ല. കാരണം മാതാപിതാക്കളെ ഇനിയും ഇക്കാര്യത്തിൽ വേദനിപ്പിക്കാന ഞാൻ ആഗ്രഹിക്കുന്നില്ല’- വിജയ് പറഞ്ഞു.

‘മക്കൾക്ക് ഞങ്ങളുടെ സാഹചര്യം മനസിലാക്കാനുള്ള പ്രായമായി. പ്രത്യേകിച്ചും മകൾ ഇത്തരം കാര്യങ്ങൾ മനസിലാക്കാനുളള പക്വതയായിട്ടുണ്ട്. എന്നാൽ, മകന് 9 വയസേ ആയിട്ടുള്ളൂ. അവന് കാര്യങ്ങൾ പൂർണമായും മനസിലാക്കാൻ സമയമെടുക്കും. എന്നാലും അവനും ചെറിയ രീതിയിൽ കാര്യങ്ങൾ ഓരോന്ന് ചോദിച്ചു വരുന്നുണ്ട്. എങ്കിലും രണ്ടു പേരും എന്നെയും ദർശനയെയും പിന്തുണക്കുന്നുണ്ട്. അവർക്ക് ഞങ്ങളെ കുറച്ചുകൂടി മനസിലാകും. എന്നാൽ, മാതാപിതാക്കളെ അത് മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.

എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. നമ്മളാണ് തെറ്റുകാർ എന്ന് പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. എന്നാൽ, ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിലൊരു അർത്ഥമില്ല. ഏതൊരു ബന്ധത്തിലും പ്രതീക്ഷകളാണ് എപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്’- വിജയ് കൂട്ടിച്ചേർത്തു. 2007ലാണ് വിജയ് യേശുദാസും ദർശനയും ഇരുവരും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷത്തിന്റെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്തകളെ കുറിച്ച് നേരത്തെയും വാർത്തകൾ വന്നിരുന്നെങ്കിലും ഇതിൽ വിജയ് പരസ്യപ്രതികരണമൊന്നും നടത്തിയിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കണ്ണൂർ കളക്ടറുടെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മരിച്ച എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സി.പി.ഐ അനുകൂല...

വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍

പാലക്കാട്: വടക്കാഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ...

എഡിഎമ്മിന്റെ ആത്മഹത്യ; നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ

പത്തനംതിട്ട:ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തുനല്‍കി. പത്തനംതിട്ട...

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ...

സരിന് പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിൻ്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര...

Popular this week