മുംബൈ:’കാത്തിരിക്കാന്‍ കഴിയില്ല. എല്ലാം പെട്ടെന്ന് വേണം.’ പുതിയ തലമുറയുടെ ആപ്തവാക്യമിതാണെന്ന് തോന്നും ചില കാര്യങ്ങള്‍ കണ്ടാല്‍. ഒരു ഇരുപത് ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് വരെ കേരളത്തിലെ വിവാഹ വീടുകളിലെ സ്ഥിരം കാഴ്ച, അയല്‍ക്കാരൊക്കെ എത്തി, എല്ലാവരുടെയും സഹകരണത്തോടെ തലേന്നത്തെ ആഘോഷത്തിനുള്ള ഭക്ഷണം ഉണ്ടാക്കാല്‍ പരിപാടിയാണ്. ഇന്ന് കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ പോലും ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമായി കഴിഞ്ഞു.
വിവാഹമോ മറ്റെന്തെങ്കിലും ആഘോഷമോ ഉണ്ടെങ്കില്‍ ഭക്ഷണ പരിപാടികള്‍ ഏതെങ്കിലും കേറ്ററിംഗുകാരെ ഏല്‍പ്പിക്കുകയാണ്. ഭക്ഷണം ഉണ്ടാക്കാനും അതിനായി സഹായിക്കാനും മെനക്കെടാനും ആളില്ലാത്തതാണ് പ്രധാന കാരണം. എന്നാല്‍, വിവാഹ നിശ്ചയത്തിനുള്ള ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്താല്ലോ. അതെ അത്തരമൊരു സംഭവത്തെ കുറിച്ചുള്ള കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
അതിനിടെ മറുപടിയുമായി സ്വിഗ്ഗിയും എത്തി. ‘ഞങ്ങളുടെ ക്രേസി ഡീലുകൾ ഈ ആളുകളേക്കാൾ നന്നായി മറ്റാരും ഉപയോഗിച്ചിട്ടില്ല. ഞങ്ങളിൽ നിന്നും വിവാഹ ഭക്ഷണം വാങ്ങുക.’ എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മറ്റൊരാള്‍ കൂടി കുറിപ്പെഴുതാനെത്തി. എച്ച് ഡി എഫ് സി ബാങ്കായിരുന്നു അത്. ‘എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ സ്വിഗ്ഗിയില്‍ വിവാഹ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 10% ക്യാഷ്ബാക്ക് ഉപയോഗിച്ച് ഞങ്ങൾ അധിക സന്തോഷം ചേർക്കും.’ എന്നായിരുന്നു എച്ച്ഡിഎഫ്സിയുടെ കുറിപ്പ്.
ഇതോടെ കുറിപ്പിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. ‘എല്ലാം ഒരു പരസ്യ കാലത്ത്’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ‘ഞാൻ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. നിങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങളുടെ പണം, നിങ്ങളുടെ പാർട്ടി. നിങ്ങളുടെ മാർസി.” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.