ബെംഗളൂരു: കർണാടകയിൽ (Karnataka) ഗർഭച്ഛിദ്രം (Foeticide) ചെയ്യപ്പെട്ട ഏഴ് ഭ്രൂണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച കണ്ടെത്തി. ബെലഗാവി ജില്ലയിലെ മൂഡലഗി ഗ്രാമത്തിലാണ് സംഭവം. മാലിന്യം നിക്ഷേപിക്കുന്ന പാത്രത്തിലാണ് ഭ്രൂണ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ബെലഗാവി ജില്ലയിലെ മുദലഗി ടൗണിലെ ബസ് സ്റ്റോപ്പിന് സമീപമാണ് ഭ്രൂണാവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ക്യാനിസ്റ്ററിൽ ഏഴ് ഭ്രൂണങ്ങൾ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളിൽ ഭ്രൂണ ലിംഗനിർണയവും കൊലപാതകവും നടന്നതായാണ് സംശയിക്കുന്നത്.ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ അധികാരികളെ അറിയിച്ച ശേഷം ഉടൻ തന്നെ ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് അന്വേഷിക്കും- ജില്ലാ ആരോഗ്യ കുടുംബം വെൽഫെയർ ഓഫീസർ ഡോ. മഹേഷ് കോനി പറഞ്ഞു. കണ്ടെത്തിയ ഭ്രൂണങ്ങൾ പരിശോധനയ്ക്കായി ജില്ലാ ഫങ്ഷണൽ സയൻസ് സെന്ററിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
: കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.