InternationalNews

ട്രംപ് റിട്ടേണ്‍സ്‌ ‘ട്രംപിനെ മടക്കി വിളിച്ച് ട്വിറ്റർ’; വിലക്കിയ നടപടി തെറ്റായിരുന്നുവെന്ന് പുതിയ ഉടമ ഇലോൺ മസ്ക്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണമായിരുന്നു ഡൊണാള്‍ഡ് ട്രംപിനെ സാമൂഹ്യ മാധ്യമങ്ങള്‍ വിലക്കാന്‍ കാരണം. എന്നാലിപ്പോള്‍ ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകള്‍ക്ക് ഉള്ള വിലക്ക് പിന്‍വലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഫേസ്ബുക്കും ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോക നേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയത്. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരനായാണ് ഇലോണ്‍ മസ്‌ക് തന്നെ സ്വയം വാഴ്ത്തുന്നത്. ഇത് തന്നെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഹാന്റില്‍ തിരികെ നല്‍കാനുള്ള തീരുമാനമെടുക്കാന്‍ കാരണവും. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ഘട്ടം മുതല്‍ ട്രംപിന് ട്വിറ്റര്‍ ഹാന്റില്‍ മടക്കിക്കിട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ (Elon Musk) ട്വീറ്റ്. ”ദുരൂഹമായ സാഹചര്യത്തിലാണ് ഞാന്‍ മരിക്കുന്നതെങ്കില്‍, നിങ്ങളെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’. എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. തന്റെ മരണത്തെക്കുറിച്ച് ആദ്യമായാണ് മസ്‌ക് ട്വീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് മസ്‌ക് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് വ്യക്തമല്ല. മസ്‌ക് തന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതും ഇത് ആദ്യമാണ്.

4400 കോടി ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്‌ക്കിന്റെ ഈ ട്വീറ്റ് എന്നതും ശ്രദ്ധേയം. ഈ ട്വീറ്റിന് തൊട്ട് മുമ്പ് മറ്റൊരു ട്വീറ്റും മസ്‌ക് പങ്കുവെച്ചിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. യുക്രൈനിലെ സേനയ്ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റും സൈനികര്‍ക്ക് ആശയവിനിമയ ഉപകരണങ്ങളും നല്‍കിയതിന് ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചായിരുന്നു റഷ്യന്‍ സൈനികന്റെ പോസ്റ്റ്.

യുക്രൈനെ സഹായിച്ചതില്‍ റഷ്യയില്‍ നിന്നുള്ള ആക്രമണ ഭീഷണിയുടെ സൂചനയാണോ മസ്‌കിന്റെ ട്വീറ്റെന്ന് സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ മല്ലയുദ്ധത്തിന് ക്ഷണിച്ച് മസ്‌ക് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ മസ്‌കിന്റെ ട്വീറ്റിനെ പലരും തമാശയായിട്ടും കാണുന്നുണ്ട്.

ട്വിറ്റര്‍ വാങ്ങാന്‍ പണം കണ്ടെത്താന്‍ ടെസ്ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. 4 ബില്യന്‍ ഡോളറിന്റെ ഓഹരികള്‍ ആണ് മസ്‌ക് വിറ്റത്. ഓഹരികള്‍ വിറ്റതിന് ശേഷം ടെസ്ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതല്‍ വില്‍ക്കില്ലെന്നു മസ്‌ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാര്‍ഗങ്ങള്‍ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റര്‍ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും മസ്‌ക് ശ്രമിക്കുന്നുണ്ട്.

വായ്പ തിരിച്ചടവിനുള്ള പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും മസ്‌ക് ഇതിനോടകം തന്നെ വ്യക്തമാക്കി. 44 ബില്യന്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. അതില്‍ 13 ബില്യന്‍ ഡോളര്‍ ആണ് മസ്‌ക് വായ്പ ആയി ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ ടെസ്ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തില്‍ 12.5 ബില്യണ്‍ ഡോളര്‍ വായ്പ അനുവദിക്കാമെന്ന് ധാരണയായി. ബാക്കി തുക സ്വന്തമായും അടയ്ക്കാനാണ് മസ്‌കിന്റെ തീരുമാനം.

ട്വീറ്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ട്വിറ്റര്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ വരും. ഇതിലൂടെ 3 മില്യണ്‍ ഡോളര്‍ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഫെയ്‌സ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്ഫോമിലെ സമൂഹമാധ്യമങ്ങള്‍ സാമ്പത്തികാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിന് സമാനമായി ട്വിറ്ററിലും മാറ്റങ്ങള്‍ വരുത്തുമെന്നാണ് തീരുമാനം.

മാത്രവുമല്ല തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്. ട്വിറ്റര്‍ വാങ്ങിക്കാന്‍ ആവശ്യമായ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ടെസ്ല ഐഎന്‍സി മേധാവി പറഞ്ഞു. ട്വിറ്ററിന്റെ ഭാവി എന്ത് എന്നതിലെ ആശങ്ക കൊണ്ടുതന്നെ മറ്റു പല ബാങ്കുകളും മസ്‌കിനു വായ്പ നല്‍കാന്‍ താല്‍പര്യം കാണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button