FeaturedHome-bannerKeralaNews

നേര്യമംഗലത്ത് കാട്ടാന ആക്രമണം : വയോധികയെ ചവിട്ടിക്കൊന്നു

കൊച്ചി : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ്(70) മരിച്ചത്. കൂവ വിളവെടുപ്പിനിടെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടര മണിയോടെയാണ് സംഭവം നടന്നത്. വീടിനോട് ചേർന്ന കൃഷിയിടത്തിൽ അപ്രതീക്ഷിതമായി കാട്ടാനയെത്തിയപ്പോൾ ഇന്ദിരയ്ക്ക് ഓടി മാറാൻ കഴിഞ്ഞില്ല.

ഇതോടെയാണ് കാട്ടാന ഇന്ദിരയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടാന ശല്യത്തിനെതിരെ നാട്ടുകാർ സ്ഥിരമായി പ്രതിഷേധിക്കാറുള്ള പ്രദേശം കൂടിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button