News

വൈദ്യുതിനിരക്കിലെ വർധന ഷോക്കടിപ്പിക്കും; ബില്ലിലെ ഭാരം 20 മുതൽ 400 രൂപവരെ, സർചാർജ് പുറമേ

തിരുവനന്തപുരം: വൈദ്യുതിനിരക്കിലെ വർധന ശരാശരി മൂന്നുശതമാനം മാത്രമാണെന്ന് റെഗുലേറ്ററി കമ്മിഷൻ പറയുമ്പോഴും ബില്ലിൽ അത് നിസ്സാരമായിരിക്കില്ല. രണ്ടുമാസം കൂടുമ്പോൾവരുന്ന ബില്ലിൽ 20 മുതൽ 400 രൂപവരെയാണ് അധികം നൽകേണ്ടിവരുക. നിലവിൽ യൂണിറ്റിന് ഈടാക്കുന്ന 19 പൈസ സർചാർജും വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കാതെയാണിത്.

മാസം 200 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീടുകൾക്ക് നോൺ ടെലിസ്‌കോപ്പിക് ബിൽ നൽകണമെന്നാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. അതായത് അവർക്ക് സ്ലാബ് ഘടനയുടെ ആനുകൂല്യം കിട്ടില്ല. ആദ്യ യൂണിറ്റുമുതൽ അവസാന യൂണിറ്റുവരെ ഒരേവില നൽകേണ്ടിവരും. എന്നാലിത് കമ്മിഷൻ അനുവദിക്കാത്തത് ആശ്വാസമായി. നിലവിലുള്ളപോലെ 250 യൂണിറ്റിന് മുകളിലുള്ളവർക്ക് മാത്രം ഈ രീതി തുടരാനാണ് കമ്മിഷന്റെ തീരുമാനം.

നിലവിൽ രണ്ടുമാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതിനിരക്കും ഫിക്‌സഡ് ചാർജും ചേരുമ്പോൾ യൂണിറ്റിന് ശരാശരി 4.05 രൂപയാവും. രണ്ടുമാസം 1100 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ബില്ലിലെ അധികബാധ്യത 400 രൂപയാവും.

വർധനവില്ല

  • 1000 വാട്ട് വരെ കണക്ടഡ് ലോഡും മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ
  • അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കണവാടികൾ
  • ഐ.ടി., ഐ.ടി. അനുബന്ധ വ്യവസായങ്ങൾ
  • ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള, കാൻസർ രോഗികളോ സ്ഥിരമായ അംഗവൈകല്യമുള്ളവരോ ഉൾപ്പെടുന്ന കുടുംബങ്ങൾ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button