KeralaNews

രാജ്യസഭാ തിരഞ്ഞെടുപ്പ്:ഹൈക്കോടതിയിൽ ഉരുണ്ടു കളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി:കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് നിലപാട് പിൻവലിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞു.

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് ഹൈക്കോടതിയെ വാക്കാൽ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് തീയതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഏഴാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്.

നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയുമാണ് ഹർജികളുമായി കോടതിയെ സമീപിച്ചത്. മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്ന 21ന് മുൻപ് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടർന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലമുള്ള വിശദീകരണം തേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button