ഭോപ്പാല്‍: മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംഎല്‍എ രംഗത്ത്. രാമേശ്വര്‍ ശര്‍മ്മയാണ് ഈ ആവശ്യവുമായി നിവേദനം നല്‍കിയിരിക്കുന്നത്. പാല്‍ വില്‍ക്കുന്ന കടകളും മുട്ടയും കോഴിയും വില്‍ക്കുന്ന കടകളും തമ്മില്‍ നിശ്ചിത അകലം വേണം. മതപരമായ ചടങ്ങുകള്‍ക്ക് പശുവിന്‍ പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് മുട്ട അതോടൊപ്പം വയ്ക്കുന്നത് ശരിയല്ല.
വ്രതനിഷ്ഠയുള്ളവരും പശുവിന്‍ പാല്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇങ്ങനെയുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് കണ്ടുവരുന്നത്. ഇത് തിരുത്തണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നു. മധ്യപ്രദേശില്‍ അടുത്തയിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് മുട്ടയും പാലും വില്‍ക്കുന്ന കടകള്‍ തുറന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.