FeaturedKeralaNewsUncategorized
ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനില്‍ കഴിഞ്ഞിരുന്നത്. ഇതു നഗരസഭാ അധികൃതര്‍ സീല്‍ ചെയ്തതോടെയാണ് ഐശ്വര്യയും മകളും ആശുപത്രിയിലേക്ക് മാറിയത്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News