24.7 C
Kottayam
Sunday, May 19, 2024

ഭൂചലനം; പാകിസ്താനില്‍ ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്

Must read

ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്നലെ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭൂകമ്പം രേഖപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്താനില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് കെട്ടിടങ്ങളില്‍ വിള്ളലുകള്‍ വീണതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ചൊവ്വാഴ്ച രാത്രി 10.17 ഓടെയായായിരുന്നു ഭൂചലനം. 30 സെക്കന്‍ഡോളം നീണ്ടുനിന്ന ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്താന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week