മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന സംഭവത്തില്‍ ടോവിനോയ്ക്കെതിരെ കെഎസ് യു പരാതി നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡനന്റ് പി എ മുഹമ്മദ് റിയാസ്.
സ്വന്തം പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ പല താരങ്ങളും മൗനം പാലിച്ചപ്പോള്‍, ജാമിയ- ജെഎന്‍യു സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാറിനെതിരെ പരസ്യമായി സധൈര്യം പ്രതികരിച്ച ഒരു കലാകാരനെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ ആരാവും അന്തിമഗുണഭോക്താവ് എന്നറിയാന്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടം പിടിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ ടോവിനോ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പി എ മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ടോവിനൊയെ പിന്തുണച്ച് പി എ റിയാസ് പോസ്റ്റ് ഇട്ടത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ടോവിനോയ്ക്ക് എതിരെ കേസ് കൊടുക്കുന്ന വിദ്യാര്‍ത്ഥി സംഘടന ആര്‍ക്കൊപ്പമാണ്?
-പി എ മുഹമ്മദ് റിയാസ് –
സ്വന്തം പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ പല താരങ്ങളും മൗനം പാലിച്ചപ്പോള്‍,ജാമിയ – ജെഎന്‍യു സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാറിനെതിരെ പരസ്യമായി സധൈര്യം പ്രതികരിച്ച ഒരു കലാകാരനെ വേട്ടയാടാന്‍ ശ്രമിക്കുമ്പോള്‍ ആരാവും അന്തിമഗുണഭോക്താവ് എന്നറിയാന്‍
കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടം പിടിക്കേണ്ടതില്ല
പൗരത്വ നിയമയത്തിലെ മത വിവേചനത്തിനെതിരെ പരസ്യമായ നിലപാട് പറഞ്ഞ,
മത വര്‍ഗീയതയെ തുറന്നെതിര്‍ത്ത ഒരു കലാകാരന്റെ ഇടപെടല്‍ സമൂഹത്തെ വലിയ നിലയില്‍ സ്വാധീനിക്കും.
‘കരുത്തുറ്റ ജനാധിപത്യത്തിന്
തെരെഞ്ഞെടുപ്പ് സാക്ഷരത ‘
എന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനാണ് ടോവിനോ തോമസ് മാനന്തവാടി മേരി മാതാ കോളേജില്‍ എത്തിയത്.
ജനാധിപത്യത്തിലെ വിയോജിപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ച, ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് ഇടം കൊടുത്ത സര്‍ഗാത്മക മറുപടിയാണ് ടോവിനോ നടത്തിയത്.
ഡിവൈഎഫ്‌ഐ പ്രസിദ്ധീകരണമായ യുവധാരയുടെ ഒരു പരിപാടിയില്‍ ടോവിനോ പങ്കെടുത്തതാണോ ഇവര്‍ക്ക് ഇത്ര വലിയ അപരാധമായി തോന്നിയത്. സംഘ പരിവാര്‍ പരിപാടികളില്‍ വര്‍ഗീയ വിഷം തുപ്പുന്ന കലാകാരന്‍മാരെ എതിര്‍ക്കുകയോ ഒന്ന് പ്രതിഷേധിക്കുകയോ ചെയ്യാത്ത ഈ വിദ്യാര്‍ത്ഥി സംഘടനയും ഒരു എം എല്‍ എ യും
ജനാധിപത്യത്തിന് വേണ്ടി, മതനിരപേക്ഷതയ്ക്ക് വേണ്ടി ധീരമായി ശബ്ദമുയര്‍ത്തിയ കലാകാരനെ വേട്ടയാടുന്നത് ആര്‍ക്ക് വേണ്ടിയാണ് ?