തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഡി.വൈ.എഫ്.ഐ-ആര്‍.എസ്.എസ് സംഘര്‍ഷം.ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് വി.വിനീത്,സംസ്ഥാന കമ്മിറ്റിയംഗ് പ്രിതിന്‍രാജ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മണികണ്‌ഠേശ്വരത്തായിരുന്നു സംഘര്‍ഷം.പ്രദേശത്തെ കൊടിമരം നീക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു.ഇവിടെ കൊടി വീണ്ടും നാട്ടാന്‍ ഡി.വൈ.എഫ്.പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പ്രവര്‍ത്തകര്‍ക്കെതിരായ ആര്‍.എസ്.എസ് ആക്രമണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് മണികണ്ഠേശ്വരത്ത് നടന്ന സംഭവം. ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തിയ കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ ആര്‍ എസ് എസുകാര്‍ നശിപ്പിക്കുകയും യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡി.വൈ.എഫ്.ഐ ആരോപിച്ചു.
വട്ടിയൂര്‍ക്കാവില്‍ വിജയാഹ്‌ളാദത്തിന്റെ പേരില്‍ സി.പി.എം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.ഡി.വൈ.എഫ്.ഐ കൊടിതോരണങ്ങള്‍ നശിപ്പിച്ചു എന്ന വ്യാജ പ്രചരണം നടത്തി പോലീസിന്റെ സഹായത്താല്‍ പുറത്തു നിന്നുള്ള ഗുണ്ടകളെ ഇറക്കി അക്രമം നടത്തുന്ന CPM നീക്കം അപകടം. ഉപതെരഞ്ഞെടുപ്പ് വേളയില്‍ പോലും സംഘര്‍ഷം നടന്നിട്ടില്ലാത്ത വട്ടിയൂര്‍ക്കാവിനെ കണ്ണൂരാക്കരുതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എസ്.സുരേഷ് പറഞ്ഞു.മണികണ്‌ഠേശ്വരം ചീനിക്കോണത്ത് ബി.എം.എസ് സ്ഥാപിച്ച വിശ്രമകേന്ദ്രം തകര്‍ത്തതാണ് പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി