24.7 C
Kottayam
Monday, September 30, 2024

കോവിഡ് കാലത്ത് കൊച്ചി മെഡിക്കല്‍ കോളേജില്‍ വിളിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റുമോ എന്ന് അന്വേഷിച്ചിരുന്നു, അത് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു; തുറന്ന് പറഞ്ഞ് അന്ന രേഷ്മ രാജന്‍

Must read

കൊച്ചി:അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷക പ്രീതി നേടിയ നടിയാണ് അന്ന രേഷ്മ രാജന്‍. ആലുവയിലെ ഒരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് അന്നയ്ക്ക് ലിജോ ജോസ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. ഇപ്പോള്‍ നഴ്സിംഗ് എന്ന പ്രൊഫഷനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയാണ് നടി.

കൊറോണ പടര്‍ന്ന സമയത്ത് കൊച്ചി മെഡിക്കല്‍ കോളേജിലാണ് കൊറോണ യൂണിറ്റ് തുടങ്ങിയത്. ഞാന്‍ അവിടെയായിരുന്നു പഠിച്ചത്. ഒരു ദിവസം ഞാനവിടെ പഠിപ്പിക്കുന്ന സാറിനെ വിളിച്ചു, ‘അവിടെ നഴ്‌സുമാരെ വേണമെന്ന് പറയുന്നുണ്ട്. എനിക്കു വന്ന് അവിടെ ജോയിന്‍ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. സാര്‍ അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു.

പിന്നീട് അവിടത്തെ പ്രോട്ടോകോള്‍ പ്രകാരം അങ്ങനെ കയറാന്‍ പറ്റില്ല. സ്‌പെഷല്‍ അനുമതിയൊക്കെ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനത് വിട്ടു. കൊറോണ യൂണിറ്റില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാന്‍ പറ്റില്ല. ആശുപത്രിയില്‍ തന്നെയായിരിക്കും താമസം.

അതൊക്കെ ഓര്‍ത്ത് അവര്‍ക്ക് നല്ല പേടിയായിരുന്നു. എന്തായാലും പോവാന്‍ പറ്റിയില്ല. വേറൊരു കാര്യമെന്താണെന്നു വച്ചാല്‍, നഴ്‌സിംഗ് പ്രൊഫഷന്‍ നിലനിര്‍ത്താന്‍ നമ്മള്‍ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലാണെങ്കിലും അയല്‍പക്കത്താണെങ്കിലും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കും.

ഈ മരുന്ന് കഴിക്കാന്‍ പറ്റുമോ, ഈ മരുന്നിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ. ചില സെറ്റുകളില്‍ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോള്‍ ഇന്‍ജെക്ഷന്‍ എടുത്തു തരാമോയെന്ന് ചോദിച്ച് വരുമ്പോള്‍ ചെയ്തു കൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മള്‍ പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്.

കൊവിഡ് കാലത്ത് മാത്രമാണ് നഴ്‌സുമാരുടെ സേവനം കൊവിഡ് കാലത്ത് മാത്രമാണ് ജനം തിരിച്ചറിഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ അന്ന വ്യക്തമാക്കിയിരുന്നു.അന്ന പറഞ്ഞതിങ്ങനെയായിരുന്നു.നിപ്പയും കൊവിഡുമൊക്കെ വന്നപ്പോഴാണ് സമൂഹം നഴ്‌സുമാരുടെ മഹത്വം മനസിലാക്കാനും അവരെ മാലാഖമാരെന്നൊക്കെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. എപ്പോഴും അങ്ങനെയാണല്ലോ.

ഒരു യുദ്ധം വരുമ്പോഴല്ലേ നമ്മള്‍ ആര്‍മിയെയും നേവിയെയും എയര്‍ഫോഴ്‌സിനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാറുള്ളൂ! അതുപോലെ നഴ്‌സുമാരെപ്പറ്റി ചര്‍ച്ച ചെയ്യാനും അവരുടെ മഹത്വം മനസിലാക്കാനും മഹാമാരികള്‍ വരേണ്ടിവന്നു. ഇല്ല. ഒരിക്കലും പ്‌ളാന്‍ ചെയ്ത് സിനിമയില്‍ വന്നയാളല്ല ഞാന്‍. ഗ്ലാമര്‍ വേഷങ്ങള്‍ ഒരിക്കലും താന്‍ ചെയ്യില്ല എന്നും താരം പറഞ്ഞു.

നാട്ടുകാരായ മറ്റുപല പെണ്‍കുട്ടികളെയും പോലെ നഴ്‌സിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു അന്നയുടെയും പദ്ധതി. എന്നാല്‍ ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് അന്ന പറഞ്ഞിരുന്നു. ആദ്യം കുടുംബക്കാരും ബന്ധുക്കളുമടക്കം സിനിമയിലേയ്ക്കുള്ള വരവിനെ എതിര്‍ത്തിരുന്നു. അവരുടെ കാഴ്ചപ്പാടില്‍ സിനിമയിലേയ്ക്ക് വന്നാല്‍ പെണ്‍കുട്ടികള്‍ മോശമായി പോകും എന്നായിരുന്നുവെന്നും അന്ന പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week