EntertainmentKeralaNews

ദിലീപിനെതിരെ ദുബായിലെ ആദ്യ ഭാര്യയും മകളും രംഗത്തെത്തുവെന്ന് വാര്‍ത്തകള്‍

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസും ദിലീപും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി വരാനിരിക്കെ നിരവധി കാര്യങ്ങളാണ് പുറത്ത് വന്നത്.

എന്നാല്‍ ഇപ്പോഴിതാ ദിലീപിനെതിരെ മൊഴി നല്‍കാന്‍ ദിലീപിന്റെ ആദ്യ ഭാര്യ എത്തുന്നു എന്നുള്ള വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ ആണെന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടങ്ങുന്നത് വരെയുള്ള എല്ലാവരുടെയും കണക്ക് കൂട്ടല്‍ എന്നാല്‍ പോലീസുകാര്‍ വിശദമായി ദിലീപിന്റെ ചരിത്രം ചിക്കിത്തിരഞ്ഞ് കണ്ട് പിടിച്ചതോടെയാണ് ദിലീപിന് മഞ്ജുവിനും മുമ്പേ മറ്റൊരു ഭാര്യ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുന്നത്.

ദിലീപിന്റെ അത്രയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഈ വിവരം അറിയാമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ദിലീപ് സിനിമയിലൊക്കെ എത്തുന്നതിന് മുമ്പ് ആയിരുന്നത്രേ ആലുവ സ്വദേശിനിയും ദിലീപിന്റെ അടുത്ത ബന്ധുവുമായ യുവതിയുമായി ദിലീപിന്റെ വിവാഹം കഴിഞ്ഞത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ആയിരുന്നു ഈ വിവാഹം.

ദിലീപ് സിനിമയില്‍ പ്രശസ്തനാവുന്നതിനും മുന്‍പാണ് അടുത്ത ബന്ധുവായ യുവതിയെ വിവാഹം കഴിച്ചത്. ഇക്കാര്യം മഞ്ജു വാര്യര്‍ക്ക് വിവാഹസമയത്ത് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. സിനിമയില്‍ നായകനായി തുടങ്ങിയ കാലത്താണ് ദിലീപ് അന്ന് സിനിമയില്‍ കത്തി നിന്ന നായിക ആയിരുന്ന മഞ്ജു വാര്യരുമായി അടുപ്പത്തിലായത്. തുടര്‍ന്ന് മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ തീരുമാനവുമെടുത്തു. ഈ സമയത്ത് ആദ്യ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ യുവതിയെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചുവെന്നും വിവരങ്ങളുണ്ട്.

കുറ്റപ്പത്രത്തില്‍ ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളെല്ലാം തന്നെ രേഖപ്പെടുത്തേണ്ടതായി ഉണ്ടായിരുന്നതിനാല്‍ തന്നെ ദിലീപിന്റെ വിവാഹം വിവാഹമോചനം പുനര്‍വിവാഹം എന്നിവയെല്ലാം പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഗോപാലകൃഷ്ണന്‍ ദിലീപ് ആകും മുമ്പ് നടന്ന വിവാഹം ആയതിനാല്‍ തന്നെ ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ദിലീപിന് ഒരു മകള്‍ കൂടിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ഇത്രയും ഗുരുതരാവസ്ഥിയിലെത്തി നില്‍ക്കുമ്പോള്‍ താരത്തിന്റെ ആദ്യ ഭാര്യയും മകളും രംഗത്തെത്തുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇരുവരും ദുബായില്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും കേസിനു വേണ്ടി ഇവരെ നാട്ടിലെത്തിച്ച് മൊഴി രേഖപ്പെടുത്താനാണ് സാധ്യതയെന്നും പറയപ്പെടുന്നുണ്ട്.

അതേസമയം, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് പകര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker