CrimeKeralaNews

മദ്യലഹരിയിൽ വിദ്യാർഥി സംഘം അഴിഞ്ഞാടി; പാർട്ടി കെ‍ാടികളും വാഹനങ്ങളുടെ ഗ്ലാസുകളും തകർത്തു

പാറശാല : മദ്യ ലഹരിയിൽ വിദ്യാർഥികൾ അടങ്ങുന്ന സംഘം പാർട്ടി കെ‍ാടികളും വാഹനങ്ങളുടെ ഗ്ലാസുകളും തകർത്തു. സംഭവത്തിൽ ധനുവച്ചപുരം ഐഎച്ച്ആർഡി കോളജ് വിദ്യാർഥികളായ എള്ളുവിള സ്വദേശി അബിൻ (20), വെള്ളറട സ്വദേശി അഖിൽ (19), കോഴിവിള സ്വദേശി സൽമാൻ (19) എന്നിവരെ പാറശാല പെ‍ാലീസ് അറസ്റ്റ് ചെയ്തു. വ്യാഴം വെളുപ്പിന് 3ന് ധനുവച്ചപുരം കോളജ് റോഡിൽ ആണ് സംഭവം. അക്രമം നടത്തിയ ശേഷം ഐഎച്ച്ആർഡി കോളജിനുള്ളിൽ ഉറങ്ങുകയായിരുന്നു വിദ്യാർഥികളെ പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് ക്യാംപസിൽ നിന്ന് പിടികൂടിയത്.

ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം ഉദിയൻകുളങ്ങര റെയിൽവേ പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഡ്രൈവിങ് സ്കൂളിലെ കാറിന്റെ ചില്ല് തകർത്തു. പിന്നീട് ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിന് മുന്നിൽ എത്തി എബിവിപിയുടെ കെ‍ാടിമരത്തിലെ കെ‍ാടികൾ ഊരി തീയിട്ട് നശിപ്പിച്ചു. സമീപ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ പിൻ ഗ്ലാസ് തകർത്തു. സമീപത്തെ എൻഎസ്എസ് സ്കൂൾ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറ തകർത്തു. ഇവിടെ നിന്നാണ് ചെമ്പറ ക്ഷേത്രത്തിൽ എത്തിയത്.

ക്ഷേത്ര ഉത്സവത്തിന് തയാറാക്കിയ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ ആണ്. സംഭവത്തിൽ കൂടുതൽ പേർ ഉണെന്ന് പെ‍ാലീസ് പറയുന്നു. പ്രതികൾ എസ്എഫ്ഐ പ്രവർത്തകർ ആണെന്നും ആരോപണം ഉണ്ട്. ധനുവച്ചപുരം പ്രദേശത്ത് ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ സംഘം നടത്തുന്ന അക്രമങ്ങൾ തുടരുന്നതിൽ പ്രദേശവാസികൾ ഭീതിയിൽ ആണ്. രണ്ടാഴ്ച മുൻപ് പാർക്ക് ജംക്‌ഷനിൽ 5 ദിവസത്തെ ഇടവേളയിൽ രണ്ട് വീടുകളിൽ കയറി പെ‍ാലീസുകാരി അടക്കം പത്തോളം പേരെ ആക്രമിച്ചു. പരസ്പരം ബന്ധമുള്ള കേസിൽ 27 പ്രതികൾ ഉണ്ടെങ്കിലും ഏഴ് പേർ മാത്രം ആണ് ഇതുവരെ പിടിയിലായിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button