കൊച്ചി:ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എആര്‍ ക്യാമ്ബിലാണ് സംഭവം.മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തിയത്.
ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണറുടെയും ഡിസിപിയുടെയും നിര്‍ദേശപ്രകാരം ഈ രണ്ട് പോലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News