ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി. കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ സൂചന.
ഒരുപക്ഷേ ഇത്തവണ പുതുവത്സരാശംസകള്‍ നേരുന്ന സമയത്ത് ഞങ്ങളുടെ കയ്യില്‍ മൂല്യമായതെന്തെങ്കിലും ഉണ്ടാകുമെന്ന് വാക്സിനിനെക്കുറിച്ചുള്ള വെബിനാറില്‍ സംസാരിക്കവെ ഡോ.വി.ജി സോമാനി പറഞ്ഞു.
വാക്‌സീന്‍ വിതരണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച വാക്‌സീന്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.