തിരുവനന്തപുരം:കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്കാന് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 1000 രൂപയാണ് മുന്‍പ് പിഴ ഈടാക്കിയിരുന്നത്. ഈ പിഴത്തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News