KeralaNews

ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തില്‍ കർശന ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തിൽ കർശന ഇടപെടലുമായി ഹൈക്കോടതി. ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിയമത്തിനുള്ളിൽ നിന്ന് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. ലഹരി ഉപയോഗിച്ചവരെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ഗുരുതര ഭീഷണിയാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ജീവന് ഭീഷണിയാണ് ഇത്തരം നടപടികളെന്നും ഹൈക്കോടതി പറഞ്ഞു. കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി പിടിയിൽ ആയ സ്വകാര്യ ബസ് ഡ്രൈവർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ആണ് കോടതിയുടെ പരാമർശം. അമിത വേഗതയിൽ ഓടുന്ന ബസ് പരിശോധനയിൽ ആണ് മയക്കുമരുന്നുമായി ഷൈൻ എന്ന ഡ്രൈവർ പിടിയിൽ ആയത്. 

കെഎസ്ആ‍ര്‍ടിസിയിലെ പ്രതിസന്ധി വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിലേക്ക്. തിങ്കളാഴ്ച ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി. സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ചൊല്ലി ചർച്ച ചെയ്യാനാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ശമ്പള വിതരണത്തിനായി 103 കോടി അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ സര്‍ക്കാര്‍ നടപടിയെടുക്കാനും സാധ്യതയുണ്ട്. യൂണിയൻ നേതാക്കളുമായും  മുഖ്യമന്ത്രി അതേദിവസം നേരിട്ട് ചർച്ച നടത്തിയേക്കും. 

അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ.  നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത്  രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനായി സർക്കാർ അ‌ഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.

ഒരു മാസം ശമ്പളം നൽകാൻ  മാത്രം വേണ്ടത് 80 കോടി രൂപയാണെന്നിരിക്കെ രണ്ട് മാസത്തെ ശമ്പളവും ബത്തയും നൽകാൻ പണം എങ്ങിനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം. ഡ്യൂട്ടി പരിഷ്കരണത്തിലും ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും സർക്കാരിന് വഴങ്ങിയാൽ 250 കോടി രൂപയുടെ ഒരു പക്കേജ് ചർച്ചകളിലുണ്ട്. അങ്ങിനെ നൽകാൻ ഉദ്ദേശിക്കുന്ന പണത്തിലെ ആദ്യഘ ഗഡു സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാനാണ് ആലോചന. എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്കാരത്തിന് വഴങ്ങിയിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button