25.2 C
Kottayam
Sunday, May 19, 2024

ചതിച്ച് ഗോളടിച്ച് ബെംഗളൂരു,ശ്രീകണ്ഠീരവയിൽ നാടകീയ രംഗങ്ങൾ; ഗോളിനെച്ചൊല്ലി തർക്കം, ടീമിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ്

Must read

ബെംഗളൂരു: ഐ.എസ്.എല്‍ പ്ലേ ഓഫീസില്‍ നാടകീയ രംഗങ്ങള്‍.അധിക സമയത്ത് ലഭിച്ച ഫ്രീക്കിക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മതില്‍ രൂപീകരിയ്ക്കും മുമ്പ് ബൈഗലൂരു ഗോളിയെയും കേരള കളിക്കാരെയും കാണികളാക്കി ഗോളടിയ്ക്കുകയായിരുന്നു. ഗോള്‍ നല്‍കിയ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ താരങ്ങളെ പിന്‍വലിച്ചു.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആവേശത്തിരയിളക്കമേറ്റി പുരോഗമിക്കുന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിന്റെ മുഴുവൻ സമയത്തും ഗോൾരഹിത സമനില പാലിച്ച് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ, മത്സരം ഇനി എക്സട്രാ ടൈമിലേക്കു നീണ്ടു. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ വാസന കാട്ടിയ ബ്ലാസ്റ്റേഴ്സിന്, ലക്ഷ്യം കാണുന്നതിൽ പിഴച്ചതാണ് വിനയായത്. മറുവശത്ത് ബെംഗളൂരുവിനും ചില സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല.

പന്തടക്കത്തിലും പാസിങ്ങിലും കേരള ബ്ലാസ്റ്റേഴ്സും, ഫൈനൽ തേഡിലെ മൂർച്ചയുള്ള മുന്നേറ്റങ്ങളിൽ ബെംഗളൂരുവും ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയിൽ. ആവേശമേറിയതോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുള്ള ചെറിയ ഉന്തിനും തള്ളിനും ആദ്യപകുതി സാക്ഷ്യം വഹിച്ചു.

ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ‘എലിമിനേറ്റർ’ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പുരോഗമിക്കുന്നത്.

പന്തു കൈവശം വച്ച് മത്സരത്തിന്റെ വേഗം നിയന്ത്രിക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചെങ്കിലും, ആക്രമണത്തിലെ മൂർച്ചയുള്ള നീക്കങ്ങൾ കൊണ്ടാണ് ആദ്യപകുതിയിൽ ബെംഗളൂരു മറുപടി നൽകിയത്. ബെംഗളൂരു സ്ട്രൈക്കർ റോയ് കൃഷ്ണ ആദ്യ പകുതിയിൽ മാത്രം ഗോളിലേക്കു തൊടുത്തത് മൂന്നു ഷോട്ടുകൾ. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണ വാസന കാട്ടിയ ബ്ലാസ്റ്റേഴ്സ്, ലക്ഷ്യത്തിലേക്ക് തൊടുത്തത് അഞ്ചു ഷോട്ടുകളാണ്. ഒന്നും ഫലം കണ്ടില്ലെന്നു മാത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week