KeralaNews

ഞായറാഴ്ച കര്‍ഫ്യൂ സമയത്ത് ഇറങ്ങിയോടുന്ന വൈറസുകള്‍ ട്രാഫിക് ജാം ഉണ്ടാക്കിയേക്കം,അഭിനന്ദിയ്ക്കുന്നവര്‍ ഓരോരുത്തരായി വന്നു മുട്ടീട്ട് പോണം,മോദിയെ ട്രോളി ഡോ.ഷിംന അസീസ്

കൊച്ചി കൊവിഡ് 19 നെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിയ്ക്കലിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.ഞായറാഴ്ച ഒരു ദിനം നീളുന്ന ജനതാ കര്‍ഫ്യൂവിന് ശേഷം പാത്രങ്ങള്‍ കൂട്ടിയിടിപ്പിച്ച് പൗരന്‍മാര്‍ ഒച്ചവെയ്ക്കണമെന്നാണ് മോദിയുടെ അഭ്യര്‍ത്ഥന. എന്നാല്‍ പാത്രമുട്ടിയ്ക്കുന്നതുകൊള്ളാം. ഒച്ചവെച്ച് അയല്‍വാസികളെ ബുദ്ധിമുട്ടിയ്ക്കരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകയായി ഡോ.ഷിംന അസീസ് പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

മേരേ പ്യാരേ ദേശ്വാസിയോം…

മോഡിജിയുടെ ആഹ്വാനപ്രകാരം ആരെങ്കിലും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വീടിന് പുറത്ത് വന്ന് നിന്ന് അഞ്ച് മിനിറ്റ് കൈ കൊട്ടിയോ പ്ലേറ്റ് മുട്ടിയോ ആരോഗ്യപ്രവര്‍ത്തകയായ എന്നെ അഭിനന്ദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഓരോരുത്തരായി വന്ന് മുട്ടീട്ട് പോണം. പരസ്പരം ഒരു മീറ്റര്‍ അകലം വെച്ച് ക്യൂ പാലിച്ച് വേണം പിഞ്ഞാണം മുട്ടാനും തുടര്‍ന്ന് തിരിച്ച് പോകാനും. ദയവ് ചെയ്ത് ബഹളമുണ്ടാക്കി അയല്‍വാസികളെ ബുദ്ധിമുട്ടിക്കരുത്.

രാവിലെ 7 മുതല്‍ 9 വരെ നിങ്ങള്‍ നിര്‍ബന്ധമായും കുടുംബത്ത് തന്നെ ഇരുന്നോണം. കാരണം, ആ സൂചന കര്‍ഫ്യൂ സമയത്ത് റോഡ് മുഴുവന്‍ സമൂഹത്തില്‍ നിന്ന് ഇറങ്ങിയോടുന്ന കോവിഡ് 19 വൈറസുകള്‍ ട്രാഫിക് ജാം ഉണ്ടാക്കിയേക്കാം.

ധന്യവാദ്.

Dr. Shimna Azeez

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button