FeaturedHome-bannerKeralaNews

ഡോ.ജോ.ജോസഫ് തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി

കൊച്ചി:പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് (thrikkakara by election jo joseph ldf candidate)ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. ലിസി ഹോസ്പിറ്റലിലേ ഹൃദ്രോഗ വിദഗ്ധനാണ് അദ്ദേഹം. പാർട്ടി  ചിഹ്നത്തിലാകും അദ്ദേഹം മത്സരിക്കുക. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്.

കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വ്യക്തമാക്കി. തൃക്കാക്കരയിൽ ഇടത് പക്ഷ മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ വിജയം നേടും.യു.ഡി.എഫ് നാള്‍ക്കുനാള്‍ ദുര്‍ബലപ്പെടുകയാണ്.ലോക ശ്രദ്ധ ആകര്‍ഷിയ്ക്കുന്ന നഗരമായി കൊച്ചിയെ മാറ്റണമെന്ന് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സി.പി.എം ഏകപക്ഷീയമായല്ല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button